അഴിയൂര്‍: മത, സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായ കുഞ്ഞിപ്പള്ളി കല്ലാമല ഷറാഫാത്തില് ടി.പി. അഷ്റഫ് (59) നിര്യാതനായി. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡൻറ്, ദാറുസ്സലാം അസോസിയേഷന് ജോ. സെക്രട്ടറി, അഴിയൂര്‍ സി.എച്ച്. സെൻറര്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ദുബൈ കെ.എം.സി.സിയുടെ വടകര മണ്ഡലം മുന്‍ ഭാരവാഹിയാണ്. പിതാവ്: പരേതനായ അസ്സു. മാതാവ്: ആസ്യ. ഭാര്യ: ആയിഷ. മക്കള്‍: ഹഷീബ, ഹര്‍ഷിന, അര്‍ഷാദ്. മരുമക്കള്‍: കമറുദ്ദീന് (ദുബൈ), സെമീര്‍.