പരപ്പനങ്ങാടി: സമസ്തയുടെയും മുസ്ലിം ലീഗിെൻറയും നേതാവ് പള്ളിച്ചിെൻറ പുരക്കൽ സൈതലവി ഗുരുക്കൾ (പി.പി.എസ്-80) നിര്യാതനായി. അരയൻകടപ്പുറം അഞ്ചുമൻ ഇംദാദുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ഭാരവാഹി, തിരൂർ താലൂക്ക് ഐസ് പ്ലാൻറ് അസോസിയേഷൻ സെക്രട്ടറി, കളരി മർമ്മ സംഘം ജില്ല ഭാരവാഹി, സ്വതന്ത്ര ഡ്രൈവേഴ്സ് യൂനിയൻ എസ്.ടി.യു പരപ്പനങ്ങാടി ടൗൺ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചെറിയബീവി. മക്കൾ: സലാം, ശരീഫ, ഹനീഫ, അഷ്റഫ്, അൻവർ, സുഹാൻസ്, സിറാജ്. മരുമക്കൾ: അലിക്കുട്ടി പുതിയകടപ്പുറം, ഫാതിമത്ത്സുഹ്റ, ഷുക്രിയ, നാജി.