തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം പാറമ്മൽ കടക്കോട്ട് അഹ്മദ് കുട്ടിയുടെ മകൻ അബ്ദുറഹീം (30) സൗദിയിൽ നിര്യാതനായി. ജിദ്ദയിൽ നിന്ന് 350 കിലോമീറ്റർ അകലെ അളം എന്ന ചെറുപട്ടണത്തിൽ ബുക്സ്റ്റാളിൽ ജോലിക്കാരനായിരുന്നു. ഒരു വർഷം മുമ്പാണ് സൗദിയിലേക്ക് പോയത്. പാറമ്മൽ യൂനിറ്റ് എസ്.എസ്.എഫ് മുൻ സെക്രട്ടറിയും തെന്നല സാന്ത്വനം പ്രവർത്തകനുമായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ലുബൈന. മക്കൾ: സുഹ്റ ബതൂൽ, ആഇശ സഹ്റ.