കയ്പമംഗലം: കയ്പമംഗലം ബോർഡ് കുളങ്ങര ശ്രീധർമശാസ്ത ക്ഷേത്രത്തിലെ ശാന്തി എറിയാട് സ്വദേശി കൈമാപറമ്പിൽ മോഹനെൻറ മകൻ സനിൽ (34) കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാൾ ഓട്ടോയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നു വർഷമായി കുളങ്ങര ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിചെയ്തുവരുകയായിരുന്നു.