വളയം: കുയ്തേരിയിലെ മത-സാമൂഹിക പ്രവർത്തകനും ചെക്യാട് ഗവ. എൽ.പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായ വന്മേരിക്കണ്ടി വി.കെ. സൂപ്പി മാസ്റ്റർ (63) നിര്യാതനായി.ദീർഘകാലം കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റിയുടെയും ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ആസ്യ (നാളോഞ്ചാലിൽ വാണിമേൽ).മക്കൾ: ഉബൈദ് (ഖത്തർ), മുഹമ്മദ് (മെഡി ചെക്ക് വാണിമേൽ), സാബിറ (വെള്ളൂർ എം.ൽ.പി സ്കൂൾ), സുമയ്യ. മരുമക്കൾ: അഷ്റഫ് (വാണിമേൽ-കുവൈത്ത്), ഹമീദ (വണ്ണാറത്ത് കക്കംവെള്ളി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, വി.കെ. അബൂബക്കർ (എസ്.ഐ.എച്ച്.എസ് ഉമ്മത്തൂർ), പാത്തു, ഹലീമ, ഖദീജ.