ആലപ്പുഴ: കേരള കോണ്‍ഗ്രസ് (എം ജോസ് വിഭാഗം) ജില്ല ജനറല്‍ സെക്രട്ടറി ആലപ്പുഴ പാലസ് വാര്‍ഡ് കോട്ടപ്പറമ്പില്‍ പരേതനായ ജോസഫ് കോട്ടപ്പറമ്പെൻറ മകന് റോയി കോട്ടപ്പറമ്പന്‍ (51) നിര്യാതനായി.
യൂത്ത് ഫ്രണ്ട് (എം) മുന്‍ ജില്ല പ്രസിഡൻറും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപദേശക സമിതി അംഗവുമായിരുന്നു. ഭാര്യ: എടത്വാ പച്ച കണ്ടത്തില്‍പറമ്പില്‍ റെജി (എല്‍.ഐ.സി ഏജൻറ്). മകന്: സച്ചിന് (പ്ലസ് ടു വിദ്യാര്‍ഥി, ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂള്‍). മാതാവ്: തങ്കമ്മ മാത്യു (റിട്ട. ഹെഡ്ക്ലര്‍ക്ക്, ആലപ്പുഴ സെൻറ് ജോസഫ്സ് കോളജ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പഴവങ്ങാടി മാര്‍സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ.