കുന്നംകുളം: ചിത്രകാരനും ആദ്യകാല പരസ്യകലാ സ്ഥാപനം ഗോൾഡൻ ആർട്സ് ഉടമയുമായ കാർട്ടൂണിസ്റ്റ് ചൊവ്വന്നൂർ തേവർ മഠം റോഡിൽ ചെറുവത്തൂർ സോളമൻ (74) നിര്യാതനായി. ആറ് ദശകമായി ചിത്രരചന രംഗത്തുണ്ടായിരുന്ന ഇദ്ദേഹത്തിെൻറ ‘സോളമെൻറ കാർട്ടൂണുകൾ’ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടവല്ലൂർ ചെറുവത്തൂർ ഇട്ടൂപ്പ്-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: മേരി. മക്കൾ: കെൻറൽ, ജമീമ. മരുമക്കൾ: ഷാജൻ, സോജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആർത്താറ്റ് മാർത്തോമ പള്ളി സെമിത്തേരിയിൽ.