അഞ്ചാലുംമൂട്: ബൈപാസിലെ കടവൂർ - മങ്ങാട് പാലത്തിൽനിന്ന് കായലിൽ വീണ യുവാവിെൻറ മൃതദേഹം കണ്ടെത്തി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപം പട്ടത്താനം ലക്ഷ്മി ഭവനിൽ വിജീഷാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് പാലത്തിൽ പൾസർ ബൈക്കും പഴ്സും കണ്ട് സംശയം തോന്നിയ യാത്രക്കാർ അഞ്ചാലുംമൂട് പൊലീസിൽ വിവരമറിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അഗ്നിശമനസേനയെ വിവരമറിയിച്ചു. രാത്രിയായതിനാൽ സ്കൂബ ടീമിന് തെരച്ചിലിൽ പങ്കെടുക്കാനായില്ല. തുടർന്ന് കടപ്പാക്കടയിൽനിന്നുള്ള അഗ്നിശമനസേനാംഗങ്ങളും ശക്തികുളങ്ങരയിൽനിന്ന് അണുനശീകരണം കഴിഞ്ഞ് ബൈപാസിലൂടെ വന്ന അഗ്നിശമന സേനാംഗങ്ങളും തെരച്ചിൽ നടത്തി. നാട്ടുകാരും പൊലീസും പങ്കെടുത്ത രണ്ടുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിശമനസേനയുടെ ഉപകരണത്തിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആൻസിയാണ് വിജീഷിെൻറ ഭാര്യ.