കോതമംഗലം: ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന രക്ഷാധികാരിയും മുൻ നെല്ലിക്കുഴി പഞ്ചായത്ത് അംഗവുമായ ഇരുമലപ്പടി കുന്നത്തുകുടി കെ.എം. ഗോവിന്ദൻ (92) നിര്യാതനായി. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സമുദായത്തിൽനിന്നുള്ള ആദ്യ ജനപ്രതിനിധിയാണ്. സി.പി.എം നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി, മൾട്ടി പർപസ് സൊസൈറ്റി പ്രസിഡൻറ്, കുറ്റിലഞ്ഞി സർവിസ് സഹകരണ സംഘം പ്രസിഡൻറ്, വുഡ് വർക്കേഴ്സ് സംഘം പ്രസിഡൻറ്, ട്രേഡ് യൂനിയൻ സംഘാടകൻ, കർഷകസംഘം നേതാവ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: പിണ്ടിമന മുള്ളനാക്കുടി കുടുംബാംഗം പരേതയായ ചീരമ്മ. മക്കൾ: കെ.ജി. ചന്ദ്രബോസ് (സി.പി.എം തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി), ഉഷ, ഷീല, മഞ്ജു, സിരിമാവോ (സെക്രട്ടറി, കുറ്റിലിഞ്ഞി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: റാണി, മോഹനൻ വയനാട്, മോഹനൻ ആറ്റപ്പാടം (റിട്ട. ആരോഗ്യ വകുപ്പ്), വിജയൻ പിണ്ടിമന, സുരേഷ് വാരപ്പെട്ടി.