മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽവീണ് മരിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരിൽ സിജോ പോളിെൻറ മകൻ ആബേൽ (ഒന്നര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് ചുറ്റുമതിലുള്ള കിണറിെൻറ സൈഡിെല പടിയിൽ കയറി കളിക്കുന്നതിനിടെ വീണതാെണന്ന് കരുതുന്നു. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് മാതാവ് നോക്കുമ്പോഴാണ് കുഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സംഘവും കുട്ടിയെ പുറെത്തടുത്ത് വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ് സിജോപോൾ എക്സ്കവേറ്റർ ഓപറേറ്ററാണ്. മാതാവ്: സോണിയ. സഹോദരൻ: ജോയൽ. സംസ്കാരം കോവിഡ് പരിശോധനക്കുശേഷം വ്യാഴാഴ്ച നടക്കും.