പല്ലശ്ശന: ചികിത്സക്കിടെ മരിച്ച ശ്യാമിലിക്ക് നാടിെൻറ കണ്ണീർ വിട. പറക്കളം പുത്തോട് തറയിൽ സുനിലിെൻറ ഭാര്യ ശ്യാമിലിയാണ് (26) അർബുദ ബാധ മൂലം ചികിത്സക്കിടെ മരിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം തീവ്ര ചികിത്സയിലായിരുന്നു ശ്യാമിലി. സ്വകാര്യ മില്ലിലെ ജീവനക്കാരനായ ഭർത്താവ് സുനിൽ ഉൾപ്പെടുന്ന കുടുംബം ചികിത്സക്കായി പ്രയാസപ്പെട്ടപ്പോൾ ശ്യാമിലിയെ രക്ഷിക്കാൻ നാടാകെ ഒന്നിച്ച് ധനസമാഹരണം നടത്തി. ചികിത്സ മുന്നോട്ടു പോകുന്നതിനിടെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു. മൂത്ത മകൾ സിത്താര. രണ്ടാമത്തെ മകൾക്ക് എട്ട് മാസം പ്രായമായി.