പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം സ്വദേശി സൗദിയിലെ ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. പെരുഞ്ചൂരിൽ അച്ചാർ കമ്പനിയിലെ പരേതനായ പാമ്പോടൻ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുറഹ്മാനാണ് (55) ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.
20 വർഷത്തോളം സൗദിയിൽ ഡ്രൈവറായിരുന്ന അബ്ദുറഹ്മാൻ പ്രവാസം ഒഴിവാക്കി നാട്ടിലെത്തി കച്ചവടം നടത്തിവരുന്നതിനിടെ ആറു മാസം മുമ്പാണ് വീണ്ടും ദമ്മാമിലേക്ക് പോയത്.
ഭാര്യ: സുഹറ. മക്കൾ: അബ്ദുറഷീദ്, അബ്ദുൽ റാഷിക്, അബ്ദുൽ റമീസ്. മരുമക്കൾ: സബ്ന, ഹിബ.