ചേങ്ങോട്ടൂർ: കാട്ടിക്കുളങ്ങര ഹംസ ഹാജി (81) നിര്യാതനായി. പിതാവ്: കോയാമു കാട്ടിക്കുളങ്ങര. മാതാവ്: ആയിശ തറയിൽ. പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. ദീർഘകാലമായി ചേങ്ങോട്ടൂരിൽ റേഷൻ കട നടത്തിവരുകയുമായിരുന്നു. മക്കൾ: ഖദീജ, ശരീഫ്, ആയിശ, റംല, അസ്മാബി, ഇബ്റാഹിം (ജിദ്ദ), ജസീല. മരുക്കൾ: മുഹമ്മദ്കുട്ടി പരവക്കൽ, മൈമൂന പറങ്കിമൂച്ചിക്കൽ, മൊയ്തു കൊളത്തൂർ, യൂസുഫ് പാങ്ങ്, ഹക്കീം കോട്ടക്കൽ, നൂർജഹാൻ പഴമള്ളൂർ, മൊയ്തീൻ കടുങ്ങപുരം. ഭാര്യമാർ: പരേതയായ ഫാത്തിമ, മറിയാമു. സഹോദരങ്ങൾ: സൂപ്പി, റസാഖ് (പുല്ലങ്കോട്), കുഞ്ഞീരുമ്മ, പാത്തു, ആസിയ, സഫിയ.