കിളിമാനൂർ: കൊടുവഴന്നൂർ കണ്ണൻമുക്ക് മൻസൂർ മൻസിലിൽ പരേതരായ മുഹമ്മദ് ഇബ്രാഹിം കുഞ്ഞ്-ഫാത്തിമ ബീവി ദമ്പതികളുടെ മകൻ അബ്ദുൽ ജബ്ബാർ (49) ദമ്മാമിലെ റാക്കയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. പ്രമുഖ ഡെക്കോർ സ്ഥാപനമായ അലി അബ്ദുൽ ഹാദി കമ്പനിയിൽ നാലര വർഷമായി ഡ്രൈവറായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജോലികഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സമീന. മക്കൾ: നസറുദ്ദീൻ ഷാ, അസ്ലാം (ഇരുവരും വിദ്യാർഥികൾ). മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഖബറടക്കുന്നതിന് നാസ് വക്കവും അൽകോബാർ കെ.എം.സിസി വെൽെഫയർ വിഭാഗവും രംഗത്തുണ്ട്.