കീഴാറ്റൂർ: പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപം കാരാട്ടുതൊടി ഹനീഫ (49) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അൽഖുംറ ജില്ലയിലെ താമസസ്ഥലത്ത് നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മരണം. 23 വർഷമായി പ്രവാസിയായ ഹനീഫ രണ്ടു വർഷം മുമ്പാണ് നാട്ടിൽവന്ന് തിരിച്ചുപോയത്. മഅനവി കമ്പനി വെയർഹൗസ് ജീവനക്കാരനാണ്. നിയമ നടപടികൾ പൂർത്തിയാക്കി അവിടെ തന്നെ ഖബറടക്കും. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ്: കെ.ടി. ഖദീജ (പട്ടിക്കാട്). ഭാര്യ: ഹസീന (മക്കരപറമ്പ്). മക്കൾ: ഫർസീൻ, ഹർഷദ്.