കാട്ടാക്കട: ഹൃദയാഘാതംമൂലം മരിച്ച ആര്.എസ്.പി നേതാവിന് കോവിഡ്. ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കുറ്റിച്ചല്‍ പരുത്തിപ്പള്ളി ശ്രീകൃഷ്ണ സദനത്തില്‍ ജി. അര്‍ജുന(66)െൻറ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അര്‍ജുനനെ ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിശോധനിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: വത്സല. മക്കള്‍: പ്രിയങ്ക, രാഹുല്‍. മരുമക്കള്‍: സഞ്ജയ്, അശ്വതി.