കൊട്ടാരക്കര: സി.പി.എം-സി.ഐ.ടി.യു നേതാവ് പെരുംകുളം ഇന്ദുഭവനിൽ സി. ഇന്ദിര ഗോപിനാഥ് (65) നിര്യാതയായി. 1976ൽ അടിയന്തരാവസ്ഥക്കെതിരെ നിയമസഭയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മുദ്രാവാക്യം വിളിച്ച ആറംഗ വനിതാ സംഘത്തിന് നേതൃത്വം നൽകിയത് ഇന്ദിരയാണ്. സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യൂ വർക്കേഴ്സ് സെൻറർ അംഗം, മൈലം പഞ്ചായത്ത് പ്രസിഡൻറ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറയിൽ മകൾ ഇന്ദുനാഥി (വെണ്ടാർ സഹകരണ ബാങ്ക്) നൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ 9.30ന് കൊട്ടാരക്കര പാർട്ടി ഓഫിസിലും പെരുങ്കുളത്തെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് പെരുങ്കുളത്തെ വീട്ടുവളപ്പിൽ. സി.പി.എം നേതാവായിരുന്ന പരേതനായ ടി.ജി. ഗോപിനാഥിെൻറ ഭാര്യയാണ്. മരുമകൻ: രാധാകൃഷ്ണൻ (കെ.ടി.ഡി.സി, കൊല്ലം)