പുനലൂർ: മരംമുറിക്കുന്നതിനിടെ മറ്റൊരു മരം വീണ് തൊഴിലാളി മരിച്ചു. കരവാളൂർ മാത്ര മുട്ടറമുക്ക് കീർത്തി ഭവനിൽ കാർത്തികേയൻ (50) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപം മറ്റൊരാളുടെ പുരയിടത്തിൽ തേക്ക്മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. സമീപമുണ്ടായിരുന്ന മറ്റൊരു പ്ലാവ് ഒടിഞ്ഞ് തേക്കിന് മുകളിലിരുന്ന കാർത്തികേയെൻറ ദേഹത്ത് വീഴുകയായിരുന്നു. മരച്ചില്ലക്കൊപ്പം തറയിൽ വീണ് തൽക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: കീർത്തി, കിച്ചു.