പുൽപള്ളി: പുൽപള്ളിയിലെ ആദ്യകാല റേഷൻ വ്യാപാരി പരേതനായ എം.ആർ. ഭാസ്കരൻ നായരുടെ ഭാര്യ രാധാമണി അമ്മ (74) നിര്യാതയായി. മക്കൾ: ജയശ്രീ വിജയൻ, ഷീല ശിവദാസൻ, എം.ബി. സുരേഷ് (റേഷൻ വ്യാപാരി, പുൽപള്ളി). മരുമക്കൾ: വിജയൻ ബത്തേരി, ശിവദാസൻ, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുൽപള്ളി 117ലെ വീട്ടുവളപ്പിൽ.