പൂവാട്ടുപറമ്പ്: പാറയിൽ സിനു മൻസിലിൽ എം. ആലിക്കുട്ടി മാസ്റ്റർ (65) നിര്യാതനായി. റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, സിറ്റി കോഒാപ്. ഹോസ്പിറ്റൽ ഡയറക്ടർ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ ഉണ്ണിമോയി. മാതാവ്: പരേതയായ പാത്തു. ഭാര്യ: സൈനബ ടീച്ചർ. മക്കൾ: ഡോ. സിനുഷബ, മിനു, ഷാമിൽ. മരുമകൻ: ഫജറുദ്ദീൻ. സഹോദരങ്ങൾ: പി.മൊയ്തീൻ മാസ്റ്റർ (കെ.പി.സി.സി നിർവാഹക സമിതി അംഗം), പി.അബൂബക്കർ, പരേതനായ പി.മുഹമ്മദ്, പി.കോയസ്സൻ മാസ്റ്റർ, മരക്കാർ മാസ്റ്റർ, ഇയ്യാത്തുട്ടി, പരേതയായ ആയിശ, പള്ളിക്കുട്ടി.