കോഴിക്കോട്: അഡ്വ. പെരുമ്പിലാവിൽ ദാമോദര മേനോൻ (76) നിര്യാതനായി. കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു. പരേതരായ വി.എം. പീതാംബരൻ നായരുടെയും പെരുമ്പിലാവിൽ മാധവിക്കുട്ടിയമ്മയുടെയും മകനാണ്. ടി.എം. അപ്പു നെടുങ്ങാടിയുടെ പൗത്രനാണ്. ഭാര്യ: ശ്രീലത. മകൾ: ഷാലിമ. മരുമകൻ: ഹൻസ് രാജ് (ബംഗളൂരു). സഹോദരങ്ങൾ: പി.മാധവമേനോൻ, പരേതയായ പി. സരസ്വതി അമ്മ.