പരപ്പനങ്ങാടി: റേഷൻ വ്യാപാരിയും നെടുവ പഞ്ചാരകുളത്തിനു സമീപം താമസക്കാരനുമായ കാഞ്ഞിരശ്ശേരി ശിവദാസൻ (61) നിര്യാതനായി. റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറും തിരൂരങ്ങാടി താലൂക്ക് മുൻ സെക്രട്ടറിയുമായിരുന്നു. കൊല്ലംതോടി ഭഗവതി ക്ഷേത്രസമിതി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുമതി. മക്കൾ: വിഷ്ണു (സൗദി), വൃന്ദ. മരുമകൾ: അനുഷ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (വത്സൻ), വിനോദ് കുമാർ, മനോജ്, വിശാലാക്ഷി, വസുമതി, പരേതയായ വസന്ത.