വെഞ്ഞാറമൂട്: കല്ലറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അംഗവുമായ പെരിങ്ങമ്മല താന്നിമൂട് കലാഭവനില്‍ സി. ശശിധരക്കുറുപ്പ് (66) നിര്യാതനായി. സി.പി.എം ജില്ല കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, ഹെഡ്ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല ട്രഷറര്‍, പാലോട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ്, തോട്ടം തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിട്ടുണ്ട്. ഭാര്യ: ശ്രീകല (റിട്ട. മിതൃമ്മല സഹകരണ ബാങ്ക്). മക്കള്‍: ഗോപീകൃഷ്ണന് (ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് കമ്മിറ്റി അംഗം), ശ്രീലക്ഷ്മി.