തിരുവനന്തപുരം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പേരൂർക്കട കൃഷ്ണനഗർ കെ.എൻ.ആർ.എ 107എയിൽ എ. ജയകുമാർ (72) നിര്യാതനായി. ആകാശവാണി വാർത്തവിഭാഗത്തിലും കേരളദേശം, കേരള പത്രിക, മലയാള രാജ്യം, തനിനിറം പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989 മുതൽ 2012 വരെ ഹിന്ദുസ്ഥാൻ ലാറ്റക്സിെൻറ പി.ആർ.ഒ ആയിരുന്നു. മൗനം സ്തുതി (നോവൽ), മാദ്ധ്യാഹനം, രാത്രിയിൽ (കഥാസമാഹാരങ്ങൾ) ദസ്തയ്വ്സ്കി (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: വത്സല. മക്കൾ: ലക്ഷ്മി, അരുൺ ജയൻ (എ.എൻ.ഐ സീനിയർ കറസ്പോണ്ടൻറ്) മരുമക്കൾ: ശ്രീകാന്ത്, പ്രിയ. സഞ്ചയനം ഞായറാഴ്ച.