മൂലമറ്റം: അറക്കുളം ആസ്കോ ബാങ്ക് മുൻ ചെയർമാനും പഞ്ചായത്ത് അംഗവുമായിരുന്ന ഡി.സി.സി സെക്രട്ടറി കൊങ്ങോലയിൽ സാജു ജോർജ് (60- കൊങ്ങോല സാജു) നിര്യാതനായി. ഭാര്യ: കാഞ്ഞാർ മാട്ടേൽ ജാൻസി. മക്കൾ: നീനു (ആസ്കോ ബാങ്ക്, അറക്കുളം), മിനു (സെൻറ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ). മരുമക്കൾ: തീക്കോയി വാളിപ്ലാക്കൽ ജോളിൻ, മുട്ടം കുന്നുംപുറത്ത് നിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് അറക്കുളം സെൻറ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.