ഓമശ്ശേരി: പുത്തൂർ ജാറം കണ്ടി പരേതനായ പുതിയോട്ടിൽ അബ്ദുല്ലയുടെ ഭാര്യ നഫീസ (57) നിര്യാതയായി. ചാത്തമംഗലം പാലപ്പിറമീത്തൽ പരേതരായ അബൂബക്കർ ഹാജി, ആയിഷ ദമ്പതികളുടെ മകളാണ്. മക്കൾ: അബ്ദുൽ നാസർ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), സ്വാദിഖ്, ശംസീർ (ഇരുവരും യു.എ.ഇ-അജ്മാൻ), സഫീർ (ഷാർജ). മരുമക്കൾ: സബീദ, ആബിദ, ഹസ്ന, മുഫീദ. സഹോദരങ്ങൾ: മുഹമ്മദ്, അലവി, ഇയ്യാത്തുട്ടി, കുഞ്ഞാത്തു, സുബൈദ, സലീമ, നസീമ.