ചവറ: റോഡരികിലൂടെ നടന്നുവരികയായിരുന്ന വയോധിക ടോറസ് ഇടിച്ച് മരിച്ചു. ചവറ നീണ്ടകര പുതുമംഗലത്ത് വീട്ടിൽ പരേതനായ സുഭഗെൻറ ഭാര്യ സുധർമ (സുധ -61) ആണ് മരിച്ചത്. ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ട ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. അക്ഷയകേന്ദ്രത്തിൽ വന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ അതേ ദിശയിൽ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ചവറ നീണ്ടകര ബ്ലോക്ക് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: സുമേഷ് (ദുബൈ), സുധീഷ്, സുമിത. മരുമക്കൾ: സുമി, ഗ്രീഷ്മ, രാജേഷ് (മസ്കത്ത്). ചവറ പൊലീസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച.