കാട്ടാക്കട: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കാട്ടാക്കട അമ്മാൾ ഗ്യാസ് ഏജൻസിയിലെ തൊഴിലാളി മരിച്ചു. കട്ടയ്ക്കോട് കടുവാക്കുഴി അമ്പലത്തുംവിള മായാ വിഹാറിൽ ആർ. രത്നകുമാറാണ് (54) മരിച്ചത്. ഏഴിന് നടത്തിയ പരിശോധനയിലാണ് രത്നകുമാറിന് കോവിഡ് പോസിറ്റിവ് ആയത്. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ ജയന്തി, മകൻ ഭരത് എന്നിവര്‍ക്കും കോവിഡ് പോസിറ്റിവ് ആയതിനെതുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇവരുടെ ഫലം നെഗറ്റിവായ ദിവസമാണ് രത്നകുമാര്‍ മരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പിന്നീട് നടക്കും.