വാണിമേൽ: മഠത്തിൽ സ്കൂളിനു സമീപം റിട്ട. വില്ലേജ് ഓഫിസർ പി.വി. ഗോവിന്ദൻ നമ്പ്യാർ (93) നിര്യാതനായി. കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ്, വെള്ളിയോട്ടിടത്തിൽ ശ്രീ പരദേവത ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: സരള, സരസ്വതി, സോമനാഥൻ (റീ സർവേ വടകര), സരോജ, സുഗുണൻ (ഡി.എസ്.ആർ മാർക്കറ്റിങ് കണ്ണൂർ), സുമതി, സിദ്ധാർഥൻ (എൻജിനീയർ യു.എ.ഇ). മരുമക്കൾ: ബാലകൃഷ്ണൻ (മണി കുട്ടോത്ത്), ബാലകൃഷ്ണൻ, സ്മിത, ഹരിദാസൻ (പോസ്റ്റ് മാസ്റ്റർ താനക്കോട്ടൂർ), രചന, ശശി, ജിഷ.