ആലപ്പുഴ: മാരാരിക്കുളം ഈരേശേരില്‍ പീറ്റര്‍ ഐസക് ( റിട്ട. ജനറല്‍ മാനേജര്‍, ഭാരത് എര്‍ത്ത് മൂവേഴ്സ് പെറ്റന്‍ -83) നിര്യാതനായി. കളമശ്ശേരി സെൻറ് പോള്‍സ് കോളജ് പ്രിന്‍സിപ്പലും ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെൻറ് അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രഫ. ആൻറണി ഐസക് സഹോദരനാണ്. ഭാര്യ: തിരുവനന്തപുരം കഴക്കൂട്ടം കരിക്കംപള്ളില്‍ കമല കോട്ടേജ് കുടുംബാംഗം പരേതയായ താര (ബേബി). മക്കള്‍: ക്യാപ്റ്റന്‍ അരുണ്‍ പീറ്റര്‍, ഹേമ, രഞ്ജിത്, പരേതയായ ഷീബ. മരുമകന്: സജയ് പോള്‍. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഹൊസൂര്‍ റോഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍.