ചേങ്ങോട്ടൂർ: ചാപ്പനങ്ങാടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചേങ്ങോട്ടൂരിലെ പരേതനായ പട്ടയിൽ നാരായണെൻറ മകൻ ശിവരാമനാണ് (46) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. ചാപ്പനങ്ങാടി ബി.എസ്.എൻ.എൽ എക്സേഞ്ചിൽ ജീവനക്കാരനായിരുന്നു. മാതാവ്: മാണി. ഭാര്യ: ദീപ. മക്കൾ: സൂര്യനാരായണൻ, ശീവ തീർത്ഥ. സഹോദരങ്ങൾ: ചിന്നപ്പു, പുഷ്പ, വിജയലക്ഷി, ഇന്ദിര. കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.