കിളിമാനൂർ: അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. പേരൂർക്കട നെട്ടയം കുറ്റിയാംമൂട് ബി.ടി.ആർ നഗറിൽ അനീഷ് ഭവനിൽ വി. ജയൻ (61) ആണ് ബൈക്ക് യാത്രക്കിടയിൽ ടിപ്പർ ഇടിച്ച് മരിച്ചത്. കിളിമാനൂർ ആലംകോട് റോഡിൽ കിളിമാനൂർ സാജി ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ശവ സംസ്കാര ജോലികൾ ചെയ്യുന്നയാളാണ് മരിച്ച ജയൻ. കിളിമാനൂരിലെ ഒരുവീട്ടിൽ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് കിളിമാനൂർ ചെവളമഠം സ്വദേശിയായ യുവാവുമായി സ്കൂട്ടറിൽ നഗരൂർ ഭാഗത്തേക്ക് വരവെ പുറകിൽനിന്ന് അമിതവേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ജയനെ സമീപത്തെ ആശുപത്രിയിലും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സ്കൂട്ടർ ഓടിച്ചിരുന്ന ചെവളമഠം സ്വദേശി ആരജിന് നിസ്സാര പരിക്കേറ്റു. മൃതദേഹം കോവിഡ് പരി ശോധനക്കുശേഷം പോസ്റ്റ്മോർട്ടം ചെയ്യും. സംസ്കാരം പിന്നീട്. വസന്തയാണ് ജയെൻറ ഭാര്യ. മക്കൾ: മുകേഷ്, അജയഘോഷ്. മരുമകൾ: ബീന. കുറച്ചുകാലമായി ജയൻ നഗരൂർ വെള്ളംകൊള്ളിയിലാണ് താമസം.