ഓയൂർ: വെളിനല്ലൂരിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. ഉഗ്രം കുന്ന് സി.ആർ ഭവനിൽ രവീന്ദ്രൻ (63) ആണ് മരിച്ചത്.തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു. തുടർന്ന് ഇയാളുടെ സ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.ഭാര്യ: ശാന്തമ്മ. മക്കൾ: അരുൺലാൽ, ആതിര. മരുമകൻ: അരുൺ എസ്. നായർ.