Begin typing your search above and press return to search.
exit_to_app
കരിങ്കല്ലത്താണി: ഗൾഫിൽ നിന്നെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുല്ലരിക്കോട് കീടത്ത് പറമ്പിൽ കുട്ടുവിെൻറ മകൻ സെയ്തലവി (44)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പരേതയായ നബീസ. ഭാര്യ: റജീന. മക്കൾ: സജ്ല, ഷഹന ഷെറിൻ, ശാമിൽ, മുസ്തഫ. സൗദിയിലെ യാമ്പുവിൽ ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പുല്ലരിക്കോട് മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു.