പുന്നയൂർക്കുളം: ആറ്റുപുറത്ത് റോഡ് വക്കിലെ പുല്ല് വെട്ടുന്നതിനിടെ ഗൃഹനാഥൻ ഗുഡ്സ് ഓട്ടോയിടിച്ച് മരിച്ചു. ആറ്റുപുറം സെൻറ് ആൻറണീസ് ചർച്ചിന് വടക്ക് പരേതനായ മുപ്പടയിൽ മുഹമ്മദിെൻറ മകൻ അഷ്റഫാണ് (49) മരിച്ചത്. ചൊവ്വാഴ്ച 11ഓടെയാണ് സംഭവം. ഗുരുവായൂർ ഭാഗത്തുനിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു ഗുഡ്സ് ഓട്ടോ ഇതേ ദിശയിൽ വന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്ന് എത്തിയ വാഹനത്തെ കണ്ട് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറിൽ ഇടിച്ച ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് അഷ്റഫിനെ ഇടിച്ച് മതിലിൽ തട്ടിയാണ് നിന്നത്. അഷ്റഫ് വീടിനു മുന്നിലെ റോഡ് വക്കിലെ പുല്ല് വെട്ടുകയായിരുന്നു. എടപ്പാൾ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോ ഇരുമ്പ് പൈപ്പ് കയറ്റി പോകുകയായിരുന്നു. അപകടത്തിൽപെട്ട സ്കൂട്ടർ യാത്രികന് പരിക്കില്ല. വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റ അഷ്റഫിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഏറെക്കാലം ഖത്തറിലായിരുന്ന അഷറഫ് ലോക്ഡൗണിന് മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: നൗഷിറ. മക്കൾ: ആദിൽ, അൻഷിത.