കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൊടിത്തറ തെക്കതിൽ ശിവാനന്ദൻ ആചാരി^സരളമ്മാൾ ദമ്പതികളുടെ മകൻ പി.എ. ഷാജി (49) നിര്യാതനായി. അഖിലകേരള വിശ്വകർമ ബ്രഹ്മോദയം 554ാം നമ്പർ ശാഖാ സെക്രട്ടിയാണ്. ഭാര്യ: മല്ലിക. മക്കൾ: ശ്യാംകുമാർ, ശരത്. മരുമക്കൾ: ശ്രീലക്ഷ്മി, ജോസ്നി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.