കുഴിത്തുറ: അണ്ടുകോട് മാവുവിള ലക്ഷ്മിവിലാസം ബംഗ്ലാവിൽ പരേതനായ റിട്ട. സർവേ ഇൻസ്പെക്ടർ പാറശ്ശാല ചന്ദനക്കട്ടി ശ്രീദളത്തിൽ വി. ശേഖരൻനായരുടെ ഭാര്യ എസ്. ലക്ഷ്മിക്കുഞ്ഞ് (77- മുൻ പ്രഥമാധ്യാപിക ഇവാൻസ്, പാറശ്ശാല) നിര്യാതയായി. മക്കൾ: സജീവ്കുമാർ (അമേരിക്ക), സജിത (മസ്കത്ത്), സ്മിത. മരുമക്കൾ: ബി.എൽ. ഗംഗ, അജിത്ത്കുമാർ, എസ്. രാജേഷ് (ഫിനാഹബ്, എറണാകുളം). സഞ്ചയനം സെപ്റ്റംബർ മൂന്ന് രാവിലെ ഒമ്പതിന്.