പട്ടാമ്പി: വല്ലപ്പുഴയിലെ പൗരപ്രമുഖനും ദുബൈയിലെ വ്യവസായിയുമായ സി.ടി. ഹസൻ ഹാജി (മുത്തു ഹാജി-70) നിര്യാതനായി. അജ്മാൻ ഈഗിൾ റിഫൈനറി എം.ഡി, വല്ലപ്പുഴ കുറുവട്ടൂർ സബീലുസ്സലാം മഹല്ല് പ്രസിഡൻറ്, വല്ലപ്പുഴ യതീംഖാന കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യമാർ: നഫീസ ഹജ്ജുമ്മ, സൗദ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി, താഹിർ, ആയിശ, ഫാത്തിമ.