മാവേലിക്കര: കിഡ്നി തകരാറിന് ചികിത്സയിലായിരുന്നവീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു. തഴക്കര ഇറവങ്കര വലിയ വീട്ടിൽ തെക്കേതിൽ ദിനേശെൻറ ഭാര്യ രമയാണ് (40) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മരണത്തിനുശേഷം നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 25നാണ് രമ മരിച്ചത്. തുടർന്നു നടപടിക്രമങ്ങൾ പാലിച്ച് ഇന്നലെ വൈകീട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടു വളപ്പിൽ സംസ്കാരം നടത്താൻ സൗകര്യമില്ലാത്തതിനാൽ ആലപ്പുഴയിലാണ് സംസ്കാരം. മകൾ: ആദിത്യ. മരുമകൻ: ലിജോ.