അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ ആൻറണി (കുഞ്ഞുമോൻ)- ലിസി ദമ്പതികളുടെ മകൻ അലെൻറ (17) മൃതദേഹമാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. പുന്നപ്ര ചള്ളിത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന പൊന്തുവള്ളത്തിലെ വലയിൽ വ്യാഴാഴ്ച പകൽ 2.30ഓടെ മൃതദേഹം കുടുങ്ങുകയായിരുന്നു.പുന്നപ്ര പൊലീസ് നടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ അലനും ഒപ്പമുണ്ടായിരുന്ന നാലു സുഹൃത്തുക്കളും ചേർന്ന് വാടക്കൽ അറപ്പക്കൽപൊഴിക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശക്തമായ ഒഴുക്കിലും തിരയിലുംപെട്ട് അലനെ കാണാതാകുകയായിരുന്നു. തോട്ടപ്പള്ളിയിൽനിന്ന് എത്തിച്ച തീരദേശ പൊലീസിെൻറ ബോട്ടും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വൈകീട്ടോടെ കോസ്റ്റ്ഗാർഡിെൻറ നേതൃത്വത്തിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ മുതൽ തിരച്ചിൽ തുടരുന്നതിനിെടയണ് അപകടസ്ഥലത്തുനിന്ന് നാല് കിലോമീറ്ററോളം തെക്കുമാറി മൃതദേഹം കണ്ടെത്തിയത്.