പാമ്പാടി: വെള്ളൂർ ഗ്രാമറ്റം പഴയിടത്ത് തറവാടുവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. കിടങ്ങൂർ പയറ്റുതറ കുടുംബാംഗമാണ്. മക്കൾ: പത്മിനി വിജയകുമാർ (ഏറ്റുമാനൂർ), പി.എൻ. മുരളീധരൻ നായർ (മാനേജിങ് ഡയറക്ടർ, ഇ ആൻഡ് സി ഗ്രൂപ് ഓഫ് കമ്പനീസ്). മരുമക്കൾ: എൻ. വിജയകുമാർ (റിട്ട. ഡി.ജി.എം, സൗത്ത് ഇന്ത്യൻ ബാങ്ക്), ജയ എസ്. മഠത്തിൽ (ബി.എം.എം സീനിയർ സെക്കൻഡറി സ്കൂൾ, പൊത്തൻപുറം, പാമ്പാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.