കൊണ്ടോട്ടി: പുളിക്കൽ പെരിയമ്പലം പരേതനായ പലേക്കോടൻ ഉണ്ണി മോയീെൻറ മകൻ നിസാർ (42) ജോലിക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ ബദ്ര കമ്പനിയുടെ സൂപ്പർവൈസറായിരുന്നു. വിമാനത്താവളത്തിലെ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കലാസാംസ്കാരിക സാമൂഹിക രംഗത്ത് സജീവവുമായിരുന്നു. മാതാവ്: പരേതയായ കണ്ണംതൊടി ആയമ്മ. ഭാര്യ: സാറാബി പെരിങ്ങളം. മക്കൾ: റിഫ, റാസി, റാദി. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, ഹമീദ്, സുഹറ പുല്ലുംകുന്ന്, പരേതനായ മൊയ്തീൻകുട്ടി.