പറവൂർ: വാട്ടർ അതോറിറ്റി റിട്ട. അസി. എൻജിനീയർ മുറവൻതുരുത്ത് വേഴപ്പിള്ളി വീട്ടിൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. പറവൂർ ഫ്രൈഡേ ക്ലബ് സ്ഥാപക സെക്രട്ടറിയും പിന്നീട് പ്രസിഡൻറുമായിരുന്നു. വടക്കേക്കര മഹല്ല് പ്രസിഡൻറ്, സെക്രട്ടറി, മഹല്ല് വിദ്യാഭ്യാസ സമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പറവൂർ മദീന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, വടക്കേക്കര മഹല്ല് മർഹമ സൊസൈറ്റി പ്രസിഡൻറ്, ശറഫുൽ ഇസ്ലാം ട്രസ്റ്റ് സെക്രട്ടറി, പറവൂർ ഫ്രൈഡേ ക്ലബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: മൂവാറ്റുപുഴ മഞ്ഞറോഡൻ കുടുംബാംഗം സീനത്ത്. മക്കൾ: അൻസിൽ റഹ്മാൻ (ദുൈബ), അൻസി റഹ്മാൻ. മരുമക്കൾ: നൂർഷ (ദുൈബ), ഷീബ (ദുൈബ).