കീഴുപറമ്പ്: പരേതനായ സ്വാതന്ത്ര്യസമര പോരാളി മാരാംകുളങ്ങര ഫഖ്റുദ്ദീെൻറ മകൻ അബ്ദുസ്സലാം (71) നിര്യാതനായി. ഭാര്യ: ഫാത്തിമ (ചേന്ദമംഗല്ലൂർ). മക്കൾ: നൗഫൽ ബാബു (താലൂക്ക് ഓഫിസ്, കൊണ്ടോട്ടി), നജ്മുദ്ദീൻ (കാലടി സംസ്കൃത സർവകലാശാല ജീവനക്കാരൻ), നസീറ (പ്രാഥമികാരോഗ്യ കേന്ദ്രം കീഴുപറമ്പ്). മരുമക്കൾ: വി.പി. റാഹത്ത് (ജി.എച്ച്.എസ് മുതുവല്ലൂർ), റസീന (ജി.എച്ച്.എസ്.എസ് നായർകുഴി). സഹോദരങ്ങൾ: കയ്യക്കുട്ടി പന്നിക്കോട്, മുഹമ്മദ് (തൃക്കളയൂർ), അഹ്മദ് കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ), അബ്ദുൽ കരീം (റിട്ട. കാലിക്കറ്റ് സര്‍വകലാശാല), പരേതരായ അബ്ദുല്ല വയനാട്, ഖദീജ, ഇത്തിക്കുട്ടി.