വടകര: കോൺഗ്രസ് എസ് ജില്ല സെക്രട്ടറിയും അധ്യാപക സംഘടനയായ കെ.പി.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയും ചെങ്ങോട്ടുകാവ് യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കുറിഞ്ഞാലിയോട് പുത്തൻപുരയിൽ രാജൻ (56) നിര്യാതനായി. നിരവധി വിദ്യാഭ്യാസ മേളകളുടെ ചുമതല വഹിച്ചിരുന്നു. വടകര പാപ്കോസ് പ്രിൻറിങ് പ്രസ് ഡയറക്ടർ ബോർഡ് അംഗമാണ്. പിതാവ്: പരേതനായ കണാരൻ. മാതാവ്: മാത. ഭാര്യ: അനിത (അധ്യാപിക അൽഹുദ യു.പി നാദാപുരം). മകൻ: ആദികൃഷ്ണ.