കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണംവിട്ട സ്കൂട്ടറിടിച്ച് ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ പകൽക്കുറി വയലിൽക്കട ചിത്തിരയിൽ രവികുമാർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പകൽകുറി -വെളിനെല്ലൂർ റോഡിൽ പകൽകുറി ഇറക്കത്തിലായിരുന്നു അപകടം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്. പള്ളിക്കൽ പൊലീസ് കേസെടുത്തു. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ, ഭാഗ്യ.