കിളിമാനൂർ: കിളിമാനൂരിൽ കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. പഴയകുന്നുമ്മേൽ പാപ്പാല കടമ്പ്രവാരം, വിനോദ് ഭവനിൽ വിജയകുമാർ (58) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശു പത്രിയിൽ ചികിത്സയിലായിരുന്നു. ഏറെനാളായി ഇദ്ദേഹം മറ്റ് അസുഖങ്ങളാൽ കിടപ്പിലായിരുന്നു. കഴിഞ്ഞദിവസം മകന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്, ആരോഗ്യവകുപ്പ് രോഗിയുമായി സമ്പർക്കമുള്ളവർക്ക് അടയമൺ പി.എച്ച്.സിയിൽ കോവിഡ് പരിശോധന നടത്തിയിരുന്നു.ഇതിൽ വിജയകുമാറിനും മകെൻറ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. തുടർന്ന്, വിജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാത്രിയോടെയായിരുന്നു മരണം.വിജയകുമാർ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്കു സമീപം വർഷങ്ങളായി ടി. ഷോപ് എന്ന ചായക്കട നടത്തിവരുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം പിന്നീട് സംസ്കരിക്കും. ഭാര്യ: ഷീല. മക്കൾ: വിനോദ്, വിനീത്. മരുമക്കൾ: അപർണ, അനുഷ.