തിരുവനന്തപുരം: തിരുമല മേഖലയിലെ ആദ്യകാല സി.പി.എം പ്രവർത്തകരിലൊരാളും കർഷകത്തൊഴിലാളി യൂനിയൻ ഭാരവാഹിയുമായിരുന്ന സി. വേലുക്കുട്ടി (68) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മർദനത്തിനിരയായിട്ടുണ്ട്. എ.കെ.ജി നയിച്ച മുടവൻമുകൾ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജി. ലളിത. മക്കൾ: വി.എൽ. സന്തോഷ്കുമാർ (പി.കെ.എസ് പൂജപ്പുര ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം തേലീഭാഗം ബ്രാഞ്ച് അംഗം) വി.എൽ. സമ്പത്ത്കുമാർ (പി.കെ.എസ് പൂജപ്പുര ലോക്കൽ പ്രസിഡൻറ്, സി.പി.എം തേലീഭാഗം ബ്രാഞ്ച് അംഗം). മരുമക്കൾ: എസ്. സ്മിതാമോൾ (ഡി.വൈ.എഫ്.ഐ പൂജപ്പുര ലോക്കൽ വൈസ് പ്രസിഡൻറ്, സി.െഎ.ടി.യു യൂനിയൻ ജോ. സെക്രട്ടറി, വിജയമോഹിനി മിൽ), ബി.എസ്. ആര്യ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.