നിലമ്പൂർ: ചാലിയാർ പഞ്ചായത്ത് പെരുവമ്പാടം കട്ടങ്കയത്തിൽ മത്തായി ഔസേപ്പ് (88) നിര്യാതനായി. കോട്ടയം തുടങ്ങനാട് സ്വദേശിയാണ്. ഭാര്യ: മറിയം മത്തായി പാലാ നീലൂർ പുള്ളികാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മാത്യു, സണ്ണി. മരുമക്കൾ: മേരി, ജോളി, അന്ന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇടിവണ്ണ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.