പേരാമ്പ്ര: തെയ്യം ചെണ്ടവാദ്യം കലാകാരൻ ആവള മലയിൽപീടികയിൽ ആണ്ടി പണിക്കർ (93) നിര്യാതനായി. മലബാറിലെ ഒട്ടനവധി ക്ഷേത്രോത്സവങ്ങളിൽ കെട്ടിയാടുന്നതിന് നേതൃത്വം കൊടുത്തിരുന്നു. കീഴരിയൂർ അരങ്കത്താഴക്കുനിയിലാണ് ജനനം. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: അമ്മാളു. മക്കൾ: വിജയൻ (തെയ്യം കലാകാരൻ), വിനോദ്, ലീല. മരുമക്കൾ: ഗീത, ഷീജ, ദാസൻ.